Kozhikode
ശബീര്‍ നൂറാനിക്ക് സി ഡി എസ് യൂറോപ്യന്‍ ഫെല്ലോഷിപ്പ്
സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവേഷക പണ്ഡിതരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുന്ന വര്‍ക്കാണ് അവസരം ലഭിക്കുക.

മര്‍കസ് ഗാര്‍ഡന്‍ | മുഹമ്മദ് ശബീര്‍ നൂറാനി ഉള്ളണം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്( സി ഡി എസ്) ഏര്‍പ്പെടുത്തിയുട്ടുള്ള പി.എച്.ഡി. ഇന്റേണ്‍ഷിപ് അബ്രോഡ്(പിഐഎ) ഫെല്ലോഷിപ്പിന് അര്‍ഹനായി . സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവേഷക പണ്ഡിതരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടുന്ന വര്‍ക്കാണ് അവസരം ലഭിക്കുക. ഗവേഷണ വിഷയത്തില്‍ പ്രാവീണ്യം തെളിയിച്ച യൂറോപ്പിലെ ഏതെങ്കിലും ഒരു പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെരഞ്ഞെടുത്ത ഒരു പ്രൊഫസറുടെ കീഴില്‍ മൂന്ന് മാസം ഗവേഷണം ചെയ്ത് പാശ്ചാത്യന്‍ ഗവേഷണ രീതികള്‍ പരിചയപ്പെടുകയാണ് ലക്ഷ്യം.
ജര്‍മനിയിലെ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി വേള്‍ഡ് ഇക്കോണമിയിലെ ‘അന്താരാഷ്ട്ര വ്യാപാരം, വ്യാപാര നയം, നിക്ഷേപം’ വിഭാഗം തലവനായ പ്രൊഫസര്‍ ഡോ.ജൂലിയന്‍ ഹിന്‍സിന്റെ കീഴിലാണ് ശബീര്‍ നൂറാനിക്ക് അവസരം ലഭിച്ചത്. ‘ഇന്ത്യയുടെ അന്തരാഷ്ട്ര വ്യാപാരത്തില്‍ അന്തര്‍ദേശീയ പ്രവാസത്തിന്റെ സ്വാധീനം’ എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നത്. നേരത്തെ അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി പ്രബന്ധ രചനാ മത്സരത്തില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
ഉള്ളണം നോര്‍ത്ത് വിസി അബ്ദുല്‍ ഖാദറിന്റെയും ആയിശബിയുടെയും മകനാണ് ശബീര്‍ നൂറാനി. ജാമിഅ മദീനതുന്നൂറിലെ പഠനത്തിന് ശേഷം തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ എം എ യും എംഫിലും പൂര്‍ത്തിയാക്കി നിലവില്‍ പി എച്ച് ഡി ചെയ്തു കൊണ്ടിരിക്കുകയാണ്. ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടര്‍ – റെക്ടര്‍ ഡോ.എ.പി.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും അകാദമിക് കൗണ്‍സിലും പ്രത്യേകം അഭിനന്ദിച്ചു.