Connect with us

Kerala

രാമനാട്ടുകരയില്‍ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസ് ആണ് പിടിയിലായത്

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് രാമനാട്ടുകരയില്‍ ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഫറോക്ക് പോലീസ് റിയാസിനെ പിടികൂടിയത്. ഫറോക്കില്‍ ജോലി ചെയ്യുന്ന 17കാരിയെ തട്ടിക്കൊണ്ട് പോയി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

ടെക്സ്റ്റൈല്‍സ് ജീവനക്കാരിയായ പെണ്‍കുട്ടിയെ ആഗസ്ത് 19ന് കടയില്‍ നിന്ന് ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ വീടിന് അരികില്‍ ഇറക്കി വിട്ടു. ബന്ധുക്കളുടെ പരാതിയില്‍ ഫറോക്ക് പോലീസാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഒഡീഷയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. 2019ല്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസില്‍ റിയാസ് പ്രതിയാണ്.

 

---- facebook comment plugin here -----

Latest