Kerala
നരിക്കുനിയില്‍ വാഹനാപകടം;യുവാവിന് ദാരുണാന്ത്യം
ബുധനാഴ്ച വൈകീട്ട് പാറന്നൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം
നരിക്കുനി | ടോറസ് ലോറിയുടെ പിന്നിലിടിച്ച സ്‌കൂട്ടറിലെ യാത്രക്കാരന്‍ മരിച്ചു.
നരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തല്‍ അഹമ്മദ് -സഫിയ ദമ്പതികളുടെ മകന്‍ ഫസല്‍ (31) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് പാറന്നൂര്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്. ദീര്‍ഘകാലം ബാലുശ്ശേരി-കോഴിക്കോട്ട് റൂട്ടില്‍ ബസ്സ് ജീവനക്കാരനായിരുന്നു ,
ഭാര്യ: ഫാത്തിമത്ത് സുഹറ ,സഹോദരങ്ങള്‍: തസ്ലീന ,പരേതയായ ഫസീല
---- facebook comment plugin here -----




