Kerala
അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോ? അയ്യപ്പസംഗമത്തിൽ ഹൈക്കോടതിയുടെ ചോദ്യശരം
കൗതുകകരമായ ചോദ്യങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സർക്കാർ

കൊച്ചി | ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിൻ്റെ റോള്‍ എന്താണെന്നും അയ്യപ്പൻ്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും കോടതി. ആഗോള അയ്യപ്പ സംഗമത്തിന് എതിരായ ഹരജികള്‍ ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചിൻ്റെ ചോദ്യം.
അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നും ഹരജിക്കാർ വാദിച്ചു. എന്നാല്‍, അയ്യപ്പൻ്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാറും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി. കൗതുകകരമായ പരാമര്‍ശങ്ങളും ചോദ്യങ്ങളുമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ‘ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്? സംഗമത്തിലേക്ക് ആരെയൊക്കെയാണ് ക്ഷണിക്കുന്നത്? ക്ഷണിതാക്കളുടെ കാര്യത്തില്‍ മാനദണ്ഡമുണ്ടോ? പരിപാടിയുടെ ഭാഗമായി പണപ്പിരിവ് നടക്കുന്നുണ്ടോ? പണപ്പിരിവ് നടക്കുന്നുണ്ടെങ്കില്‍, ആ പണം എന്ത് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക?’ തുടങ്ങിയ കാര്യങ്ങളാണ് കോടതി പ്രധാനമായും ചോദിച്ചത്.
സര്‍ക്കാറിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് നേരിട്ട് വന്നാണ് കേസുകളില്‍ വാദം നടത്തുന്നത്.