Kerala
കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കണം: സെനറ്റ് അംഗത്തിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
		
      																					
              
              
            കോഴിക്കോട്|കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം കെ ജയരാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ ഹൈക്കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവും, ഫാറൂഖ് കോളജ് അധ്യാപകനും, കെ പി സി ടി എ സംസ്ഥാന പ്രസിഡന്റുമായ ഡോ ടി മുഹമ്മദാലിയാണ് ഹര്‍ജ്ജി നല്‍കിയത്. വിസിയെ കണ്ടെത്താനുള്ള സെര്‍ച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നും സമാന രീതിയില്‍ നടത്തിയ കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          