National
സി രാജഗോപാലാചാരിയുടെ കൊച്ചുമകന്‍ സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു
ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനാണ് സി ആര്‍ കേശവന്‍.

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവായിരുന്ന സി ആര്‍ കേശവന്‍ ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സി ആര്‍ കേശവന്‍ കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം രാജി വെച്ചിരുന്നു. ഇന്ത്യയുടെ ആദ്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന സി രാജഗോപാലാചാരിയുടെ കൊച്ചുമകനാണ് സി ആര്‍ കേശവന്‍.
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയിലേക്ക് എന്നെ ഉള്‍പ്പെടുത്തിയതിന് ഞാന്‍ നിങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി തമിഴ്നാട്ടിലുളള ദിവസം- സി ആര്‍ കേശവന്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രെസ്റ്റിയായിരുന്നു സി ആര്‍ കേശവന്‍. ഈ സ്ഥാനവും അദ്ദേഹം രാജി വെച്ചിരുന്നു.
---- facebook comment plugin here -----