Connect with us

National

ബെംഗളൂരുവിൽ കാണാതായ 13 വയസ്സുകാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കുട്ടിയെ വിട്ടുതരണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതരിൽ നിന്ന്  ഭീഷണി സന്ദേശം ലഭിച്ചിരുന്നു

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവിൽ കാണാതായ 13 വയസ്സുകാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നിശ്ചിത് എയുടെ മൃതദേഹമാണ് ബെംഗളൂരുവിലെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്ന് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് അഞ്ചിനാണ് കുട്ടിയെ കാണാതായത്. ട്യൂഷന് പോയതായിരുന്നു. രാത്രി ഏഴരയായിട്ടും വീട്ടിൽ എത്താതായതോടെ കുടുംബംഅന്വേഷിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിൽനിന്ന് കൃത്യസമയത്ത് പോയതായി ഉടമ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരിച്ചിലിൽ കുട്ടിയുടെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തിരുന്നു.

അതിനിടെ കുട്ടിയെ വിട്ടുതരണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതരിൽ നിന്ന്  ഭീഷണി സന്ദേശം ലഭിച്ചിരുന്നു. . തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാത സന്ദേശം നൽകിയ ആളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.

 

Latest