Connect with us

Malappuram

ബുഖാരി നോളജ് ഫെസ്റ്റ് നാളെ തുടങ്ങും

സംവാദങ്ങള്‍, ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍, സംസാരങ്ങള്‍ എന്നിങ്ങനെ അവതരണ വൈവിധ്യങ്ങളുമായെത്തുന്ന ബി കെ എഫില്‍ നൂറിലധികം വിദഗ്ധര്‍ പങ്കെടുക്കും.

Published

|

Last Updated

കൊണ്ടോട്ടി | ബി കെ എഫ് (ബുഖാരി നോളജ് ഫെസ്റ്റ് ) മാര്‍ച്ച് 21 മുതല്‍ 30 വരെ നടക്കും. പൈതൃകം, രാഷ്ട്രീയം, ചരിത്രം, ഫിലോസഫി, ആത്മീയത, ശാസ്ത്രം, സാഹിത്യം, ആരോഗ്യം, യാത്ര വിഷയങ്ങളിലായി 60 സെഷനുകള്‍ നടക്കും.

സംവാദങ്ങള്‍, ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍, സംസാരങ്ങള്‍ എന്നിങ്ങനെ അവതരണ വൈവിധ്യങ്ങളുമായെത്തുന്ന ബി കെ എഫില്‍ നൂറിലധികം വിദഗ്ധര്‍ പങ്കെടുക്കും. ബുഖാരി നോളജ് ഫെസ്റ്റ് യൂ ട്യൂബ്, ഫേസ്ബുക് പ്ലാറ്റ്‌ഫോമുകളിലാണ് പ്രോഗ്രാം നടക്കുന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സച്ചിദാനന്ദന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, വി ടി ബല്‍റാം , ശ്രീകാന്ത് കോട്ടക്കല്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, മത, വൈജ്ഞാനിക രംഗത്തെ പ്രമുഖര്‍ ബി കെ എഫില്‍ അതിഥികളായെത്തും.

Latest