Kerala
കെട്ടിടത്തകര്‍ച്ച ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമെന്ന് സണ്ണി ജോസഫ്
ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയം

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജില്‍ ശുചിമുറി തകര്‍ന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം എല്‍ എ. ആരോഗ്യ രംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരുക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല. പോരായ്മകള്‍ സമ്മതിച്ച് തിരുത്തല്‍ വരുത്തണം. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ സമരം വ്യാപിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
---- facebook comment plugin here -----