Connect with us

Kerala

ബസ് യാത്രക്കിടെ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്

കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം

Published

|

Last Updated

മലപ്പുറം |  ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സിപിഎം ജില്ലാ നേതാവിനെതിരെ പോക്സോ കേസെടുത്തു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്.

കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.കേസ് ഉടന്‍ നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു. പോക്സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

Latest