bomb blast
പയ്യന്നൂരിൽ ആർ എസ് എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം; നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് സൂചന
വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ അതോ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തറിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പയ്യന്നൂർ | ആർ എസ് എസ് പ്രാദേശിക നേതാവിന്‍റെ വീട്ടിൽ സ്ഫോടനം. വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചതാണോ അതോ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തറിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പയ്യന്നൂർ ഖണ്ഡ് കാര്യവാഹ് ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
സി പി എം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ആലക്കാട്ട് ബിജു. ഇപ്പോള്‍ ജാമ്യത്തിലാണ്. ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ ബിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് സൂചന. സ്ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു.
ആര്‍ എസ് എസ് ശക്തികേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ഇന്ന് രാവിലെയാണ് സ്ഫോടന വിവരം പുറത്തറിഞ്ഞത്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
---- facebook comment plugin here -----