Connect with us

National

കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍

സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം നദിയില്‍ കണ്ടെത്തി. യമുന നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതന്‍ ധര്‍മ കോളജിലെ വിദ്യാര്‍ഥിനിയായ സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. ജൂലൈ 7-നാണ് സ്‌നേഹയെ കാണാതായത്.

താന്‍ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവള്‍ അമ്മയെ അറിയിച്ചു. രാവിലെ 5:56-നാണ് സ്‌നേഹ അവസാനമായി ഫോണ്‍ ചെയ്തത്. രാവിലെ 8:45-ഓടെ സ്‌നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും കുടുംബം പറയുന്നു. പിറ്റൂണിയ അന്നേ ദിവസം സ്‌നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.കാണാതായ സ്‌നേഹയെ ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ ബ്രിഡ്ജിന് സമീപം ഇറക്കിയതായി ക്യാബ് ഡ്രൈവര്‍ സ്ഥിരീകരിച്ചിരുന്നു.

Latest