Connect with us

National

രാജസ്ഥാനില്‍ ബോട്ട് മറിഞ്ഞു; 2 പേര്‍ മുങ്ങിമരിച്ചു

തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ്.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ബിലാസ്പൂര്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം തോടറൈസിംഗ് പഞ്ചായത്തിലെ ഒരു കുടുംബം ബോട്ട് സവാരിക്ക് പോയ സമയത്താണ് സംഭവം.

രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന മത്സ്യബന്ധന ബോട്ടായിരുന്നു അത്. എന്നാല്‍ അതിന്റെ നടത്തിപ്പുകാരന്‍ ബദ്രി ഗുര്‍ജാര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ കാറ്റില്‍ ബോട്ട് മറിഞ്ഞെന്നും യാത്രക്കാര്‍ വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

രണ്ട് സ്ത്രീകളെയും രണ്ട് കുട്ടികളെയും ഒരു പുരുഷനെയും മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എന്നാല്‍ രണ്ട്‌ പേരെ കാണാതായെന്നും മുങ്ങിമരിച്ചതായിരിക്കുമെന്നും പോലീസ് പറഞ്ഞു.

തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് കൂട്ടിചേര്‍ത്തു.

 

 

 

Latest