Connect with us

Ongoing News

അടി, തിരിച്ചടി; ആവേശക്കളിയില്‍ തുല്യത പാലിച്ച് ലിവര്‍പൂളും ആഴ്സനലും

ലിവര്‍പൂള്‍ സമനില പിടിച്ചത് 87ാം മിനുട്ടില്‍; സല പെനാൾട്ടി പാഴാക്കി

Published

|

Last Updated

ലണ്ടന്‍ | ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ സമനില പാലിച്ച് വമ്പന്മാരായ ലിവര്‍പൂളും ആഴ്സനലും. ലിവര്‍പൂളിന്റെ ഹോം ഗൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

2012ന് ശേഷം പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹോം ഗൗണ്ടില്‍ ജയിക്കുകയെന്ന സ്വപ്‌നവുമായെത്തിയ ഗണ്ണേഴ്‌സിന് വേണ്ടി എട്ടാം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും 28ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസും ഗോളുകള്‍ നേടി വ്യക്തമായ മുന്‍തൂക്കം നല്‍കിയിരുന്നു. എന്നാല്‍, 42ാം മിനുട്ടില്‍ മുഹമ്മദ് സലായിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂള്‍ 87ാം മിനുട്ടില്‍ പകരക്കാരനായി വന്ന റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ആവേശകരമായി സമനില പിടിക്കുകയായിരുന്നു.

കളിയുടെ അവസാന നിമിഷത്തില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കലും ഗോളുകള്‍ സ്വന്തമാക്കാനായില്ല. ആഴ്സനല്‍ ഗോള്‍കീപ്പര്‍ റാംസ്ഡാലെയുടെ തകര്‍പ്പന്‍ സേവുകളാണ് ആര്‍സനലിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. സൂപ്പര്‍ താരം മുഹമ്മദ് സലാ 54ാം മിനുട്ടില്‍ പെനാല്‍ട്ടി പുറത്തേക്കടിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായി.

സമനിലക്ക് പിന്നാലെ സിറ്റിയേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച ആഴ്സനലിന്റെ ലീഡ് ആറ് പോയിന്റായി കുറഞ്ഞു. ഈ സീസണില്‍ സിറ്റിയും ആഴ്സനലും തമ്മില്‍ ഒരു മത്സരം അവശേഷിക്കുന്നുമുണ്ട്.

---- facebook comment plugin here -----

Latest