Kozhikode
എന്‍ സി സി ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി
എന്‍ സി സി കാഡറ്റുമാരില്‍ സ്വമേധയാ രക്തദാന ബോധവത്കരണവും സാമൂഹിക ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്വ ബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് | എന്‍ സി സി ദിനാചരണത്തിന്റെ ഭാഗമായി കേരള ഗേള്‍സ് ബറ്റാലിയന്‍ എന്‍ സി സിയുടെ ആഭിമുഖ്യത്തില്‍ ജി ടി സി കോഴിക്കോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എന്‍ സി സി കാഡറ്റുമാരില്‍ സ്വമേധയാ രക്തദാന ബോധവത്കരണവും സാമൂഹിക ബോധവത്കരണവും സാമൂഹിക ഉത്തരവാദിത്വ ബോധവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
രണ്ട് ഓഫീസര്‍മാര്‍, പത്ത്് പി ഐ സ്റ്റാഫ്, 65 കാഡറ്റുമാര്‍ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു. രക്തദാനം ചെയ്്ത എല്ലാ പങ്കാളികളെയും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.
ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജാണ് ക്യാമ്പില്‍ വൈദ്യസേവനങ്ങള്‍ ഉറപ്പാക്കിയത്.
എന്‍ സി സി ദിനാചരണത്തിന്റെ ധാര്‍മ്മികതയും ചൈതന്യവും ശക്തമായി പ്രതിഫലിപ്പിക്കുന്ന സാമൂഹ്യ സേവന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.





