Connect with us

Kerala

പാരമ്പര്യത്തിന്റെ ആഘോഷമായി ബി കെ എഫ് നഗരി

പാരമ്പര്യത്തനിമ പ്രമേയമാക്കുന്ന ഓത്തുപള്ളി, കലാശാല, പള്ളിക്കൂടം, പള്ളിച്ചെരു എന്നീ വേദികളിലാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Published

|

Last Updated

കൊണ്ടോട്ടി | ബി കെ എഫ് നഗരിയലങ്കാരത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പരിസരത്തെ ചുമരുകളിലൊരുക്കിയ ചിത്രാലങ്കാരങ്ങളും വേദികളുടെ സര്‍ഗാത്മകതയും സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി. ജീവന്റെ താളം, ശാസ്ത്ര പര്യവേഷണങ്ങളുടെ പൂര്‍വ മാതൃകകള്‍, പ്രാചീന ജ്യോതിശാസ്ത്ര സങ്കല്‍പങ്ങള്‍, സാംസ്‌കാരിക വിനിമയോപാധിയായ കപ്പല്‍ യാത്രകള്‍, ബൗദ്ധിക വ്യവഹാരം, വിവിധ തരം കാലിഗ്രഫികള്‍ തുടങ്ങി വൈവിധ്യങ്ങളായ തീമുകളിലാണ് വിദ്യാര്‍ഥികള്‍ ചുമര്‍ ചിത്രങ്ങള്‍ ഒരുക്കിയത്.

പാരമ്പര്യത്തനിമ പ്രമേയമാക്കുന്ന ഓത്തുപള്ളി, കലാശാല, പള്ളിക്കൂടം, പള്ളിച്ചെരു എന്നീ വേദികളിലാണ് സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇസ്ലാമിക് ആര്‍ട്ട്, കാലിഗ്രഫിയാണ് ഓത്തുപള്ളിയുടെ പശ്ചാത്തലം. ആല്‍മരച്ചുവട്ടിലാണ് കലാശാല സംവിധാനിച്ചിരിക്കുന്നത്. മജ്‌ലിസ് രൂപത്തില്‍ ആവിഷ്‌കരിച്ച പള്ളിക്കൂടവും ഖൈമ മാതൃകയില്‍ പണിത പള്ളിച്ചെരുവും വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.

എല്ലാ വേദികളും ബുഖാരി വിദ്യാര്‍ത്ഥികളാണ് തയ്യാറാക്കിയത്. കേരളത്തിലെ പ്രമുഖ പ്രസാധനാലയങ്ങളുടെ സഹകരണത്തോടെ ഒരുക്കിയ ബുക് ഫെയറും ഓരോ ദിവസവും രാത്രി സംഘടിപ്പിക്കപ്പെട്ട എന്റര്‍ടെയിന്‍മെന്റ് സെഷനും പാരമ്പര്യത്തനിമയുടെ ആഘോഷം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

Latest