Connect with us

Kerala

തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറായ ബി ജെ പി നേതാവ് ജീവനൊടുക്കി

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ അനില്‍കുമാറിനെയാണ് കൗണ്‍സിലര്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി നേതാവായ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കെ അനില്‍കുമാര്‍ ജീവനൊടുക്കി. തിരുമല വാര്‍ഡ് കൗണ്‍സിലറാണ്. തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബി ജെ പി നേതൃത്വത്തിനെതിരെ അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പില്‍ പറയുന്നു. കോര്‍പ്പറേഷനില്‍ ബി ജെ പി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നേതാവാണ് മരിച്ച അനില്‍കുമാര്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)

Latest