Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട്ടേക്കില്ല; നിയമസഭ കഴിഞ്ഞ് മതിയെന്ന് ധാരണ
ആരോപണമുയര്‍ന്ന് ഒരുമാസം കഴിഞ്ഞ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

പാലക്കാട്| രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട് എത്തിയേക്കില്ല. നിയമസഭ കഴിഞ്ഞ് മണ്ഡലത്തില്‍ എത്തിയാല്‍ മതിയെന്നാണ് ധാരണ. രാഹുല്‍ ശനിയാഴ്ച്ച പാലക്കാട് എത്തുമെന്നായിരുന്നു നേരെത്തെ തീരുമാനിച്ചിരുന്നത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ രാഹുല്‍ പാലക്കാടെത്തിയാല്‍, നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് വാര്‍ത്തകള്‍ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായതോടെയാണ് തീരുമാനം മാറ്റിയത്.
ആരോപണമുയര്‍ന്ന് ഒരുമാസം കഴിഞ്ഞ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലക്കാട് എംഎല്‍എയെ കാണാതായിട്ട് ഒരുമാസമായെന്നും കോണ്‍ഗ്രസിന് വേണ്ടാത്തവരെ പാലക്കാട്ടെ ജനം ചുമക്കേണ്ട കാര്യമില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു.