Connect with us

Aksharam Education

വിമാനത്തിന് പെട്രോൾ അടിക്കണോ?

ആകാശത്ത് പറക്കുന്ന വലിയ വിമാനങ്ങൾ എങ്ങനെ അത്ര ദൂരം പറക്കുന്നു, അവക്ക് എന്താണ് ഊർജസ്രോതസ്സെന്ന് നമ്മിൽ പലർക്കും കൗതുകമുണ്ടാകും. അതിന് പ്രധാന ഉത്തരം വിമാന ഇന്ധനം അഥവാ ഏവിയേഷൻ ഫ്യൂവൽ എന്നാണ്.

Published

|

Last Updated

പെട്രോളോ ഡീസലോ തീർന്നാൽ വഴിയിൽ കിടക്കുന്ന വണ്ടികളാണ് കൂട്ടുകാരുടെയൊക്കെ വീട്ടിലുള്ളത്? വാഹനത്തിന് പെട്രോൾ തീർന്നാലോ തീരാനായാലോ വഴിയരികിലുള്ള പമ്പിൽ നിർത്തി നമ്മൾ പെട്രോൾ അടിച്ച് യാത്ര തുടരാറാണ് പതിവ്. അപ്പോ ആകാശത്തുകൂടെ പറക്കുന്ന വിമാനത്തിന്റെ പെട്രോൾ തീർന്നാലോ? വിമാനത്തിന് പെട്രോൾ അടിക്കുന്നത് എവിടെ നിന്നാണ്? വിമാനത്തിന് പെട്രോൾ തന്നെയാണോ അടിക്കുന്നത്? ഇങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ ഉണ്ടോ കൂട്ടുകാരുടെ മനസ്സിൽ.. എങ്കിൽ അതിനൊക്കെ ഉത്തരം ഇതാ.

ആകാശത്ത് പറക്കുന്ന വലിയ വിമാനങ്ങൾ എങ്ങനെ അത്ര ദൂരം പറക്കുന്നു, അവക്ക് എന്താണ് ഊർജസ്രോതസ്സെന്ന് നമ്മിൽ പലർക്കും കൗതുകമുണ്ടാകും. അതിന് പ്രധാന ഉത്തരം വിമാന ഇന്ധനം അഥവാ ഏവിയേഷൻ ഫ്യൂവൽ എന്നാണ്. വിമാനങ്ങൾക്ക് പറക്കാൻ അതിശക്തമായ എൻജിനുകൾ ആവശ്യമാണ്. ഈ എൻജിനുകൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് വിമാന ഇന്ധനത്തിലൂടെയാണ്. എന്നാൽ, ഇത് സാധാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോൾ അല്ലെങ്കിൽ ഡീസൽ പോലെയുള്ളതല്ല. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം വളരെ ശുദ്ധവും പ്രത്യേക ഗുണമുള്ളതുമായ ദ്രാവകമാണ്. വിമാനങ്ങളുടെ എൻജിൻ രീതിയനുസരിച്ച് ഇന്ധനങ്ങൾ രണ്ട് തരത്തിലാണ് ഉപയോഗിക്കുന്നത്

1. എവ്ഗാസ് (Aviation Gasoline – AvGas)

ചെറിയ പിസ്റ്റൺ എൻജിൻ വിമാനങ്ങളിൽ ഉപയോഗിക്കുന്നു. ഇത് പെട്രോളിനോട് സാമ്യമുള്ളതാണെങ്കിലും കൂടുതൽ ശുദ്ധവും എൻജിനിൽ ഉഷ്ണതയെയും സമ്മർദത്തെയും ചെറുക്കാൻ രൂപകൽപ്പന ചെയ്തതുമാണ്. സാധാരണയായി എവ്ഗാസ് 100LL (Low Lead) ആണ് ഉപയോഗിക്കുന്നത്.

2. ജെറ്റ് ഇന്ധനം (Jet Fuel)

വലിയ യാത്രാവിമാനങ്ങളിലും സൈനിക ജെറ്റ് വിമാനങ്ങളിലും ഇത് ഉപയോഗിക്കുന്നു.ഇത് കെറോസിൻ (kerosene) അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.

നിരവധി ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകുന്നവയാണ് വിമാന ഇന്ധനങ്ങൾ. വേഗത്തിൽ കത്താനുള്ള കഴിവ്, വളരെ കുറഞ്ഞ താപനിലയിലും ദ്രവാവസ്ഥയിൽ നിലനിൽക്കാനുള്ള ശേഷി, എൻജിൻ ഭാഗങ്ങളിൽ മലിനീകരണം ഉണ്ടാക്കാത്തവ, കൂടുതൽ ഊർജസാന്ദ്രത എന്നിവയെല്ലാം വിമാന ഇന്ധനങ്ങളുടെ പ്രത്യേകതയാണ്.

ഇതൊക്കെയാണ് വിമാന ഇന്ധനവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ. അപ്പോൾ ആകാശത്ത് വെച്ച് ഇന്ധനം തീരുമോ എന്ന സംശയം ഒന്നും വേണ്ട. അത്രമേൽ പരിശോധനകളും ഉറപ്പുവരുത്തലുകൾക്കും ശേഷമാണ് വിമാന ഇന്ധനങ്ങൾ ഉപയോഗിക്കുന്നത്.

കണ്ടന്റ് റൈറ്റർ