Connect with us

Kerala

കല്ലായിയിൽ വി എം വിനുവിന് പകരം ബൈജു കാളക്കണ്ടി കോൺഗ്രസ് സ്ഥാനാർഥി

മേയർ സ്ഥാനാർഥിയായാണ് വിനുവിനെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നത്.

Published

|

Last Updated

കോഴിക്കോട് | വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറി നിൽക്കേണ്ടി വന്ന വിഎം വിനുവിന് പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. വിഎം വിനു മത്സരിക്കാനിരുന്ന കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനിൽ പ്രാദേശിക നേതാവ് ബൈജു കാളക്കണ്ടി മത്സരിക്കും. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് ബൈജു.

മേയർ സ്ഥാനാർഥിയായാണ് വിനുവിനെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നത്. എന്നാൽ വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദേശ പത്രിക നൽകാനായില്ല. പേരു ചേർക്കാൻ ഇളവ് തേടി വിനു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും കൈമലർത്തി. ഇതോടെയാണ് കോൺഗ്രസ് പുതിയ സ്ഥാനാർഥിയെ തേടിയത്.