National
നാല് സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

ന്യൂഡല്‍ഹി| നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാജസ്ഥാന്‍, ഡല്‍ഹി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ സതീഷ് പൂനിയയെ മാറ്റി ലോക്സഭാ എംപി സി.പി ജോഷിയെയാണ് പുതിയ അധ്യക്ഷനാക്കിയത്. യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി ജോഷി നിലവില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമാണ്.
വീരേന്ദ്ര സച്ച്ദേവയാണ് പുതിയ ഡല്‍ഹി അധ്യക്ഷന്‍. ഒഡീഷയില്‍ മന്‍മോഹന്‍ സമല്‍, ബിഹാറില്‍ സമ്രാട്ട് ചൗധരി എന്നിവരാണ് പുതിയ അധ്യക്ഷന്മാര്‍. ഒഡീഷയില്‍ നിലവിലെ പ്രസിഡന്റ് സമീര്‍ മൊഹന്തിയെ മാറ്റിയാണ് മുതിര്‍ന്ന നേതാവായ മന്‍മോഹന്‍ സമലിനെ പ്രസിഡന്റാക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
---- facebook comment plugin here -----