Connect with us

local body election 2025

എൽ ഡി എഫ് സ്ഥാനാർഥിക്ക് ബി ജെ പി മുന്നണിയുടെ ചിഹ്നം

ബി ജെ പി മുന്നണിയിലെ പാര്‍ട്ടിയായ എന്‍ സി പിയുടെ ചിഹ്നമായ ക്ലോക്കാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായ എന്‍ സി പി (എസ്) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്്അജയന്‍ പായത്തിന്റെ ചിഹ്നമായും കാണിച്ചിരിക്കുന്നത്.

Published

|

Last Updated

കണ്ണൂര്‍ | ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ മത്സരിക്കുന്ന എന്‍ സി പി (എസ്) സ്ഥാനാർഥിക്ക് ബി ജെ പി മുന്നണിയിലെ എന്‍ സി പിയുടെ ചിഹ്നം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ബി ജെ പി മുന്നണിയിലെ പാര്‍ട്ടിയായ എന്‍ സി പിയുടെ ചിഹ്നമായ ക്ലോക്കാണ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായ എന്‍ സി പി (എസ്) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്്അജയന്‍ പായത്തിന്റെ ചിഹ്നമായും കാണിച്ചിരിക്കുന്നത്.

സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളിലും ഓഫീസിന്റെ കമാനത്തിലുമാണ് ക്ലോക്ക് ചിഹ്നം പതിച്ചിരിക്കുന്നത്. ശരത് പവാര്‍ വിഭാഗം എന്‍ സി പി ചിഹ്നം കാഹളം മുഴക്കുന്ന മനുഷ്യനാണ്.

Latest