Connect with us

rae case

ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് വിധി

ഫ്രാങ്കോക്കെതിരെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളുടെ മൊഴികള്‍ നിര്‍ണായകം

Published

|

Last Updated

കോട്ടയം | ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി തവണ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. ബലാത്സംഗം ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളുമാണ് കേസില്‍ പ്രധാനം. കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകള്‍ ഇരക്കൊപ്പം നിന്ന് മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത.്

105 ദിവസത്തെ വിചാരണയില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷന്‍ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂര്‍ത്തിയാക്കി.

2018 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ കൂടാതെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്.

 

 

Latest