Connect with us

karakkonam case

ബിഷപ്പ് ധര്‍മരാജ് റസാലം ഇന്നും ഇ ഡിക്ക് മുമ്പില്‍

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിയില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

Published

|

Last Updated

കൊച്ചി | കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സി എസ് ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തെ തുടര്‍ച്ചയായി രണ്ടാം ദിനവും ഇ ഡി ചോദ്യം ചെയ്യുന്നു. റസാലത്തിന്റെ നേതൃത്വത്തില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യല്‍. കേസിലെ മറ്റു പ്രതികളായ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും.

മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് അന്വേഷണം. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ പത്ത് മണിക്കൂര്‍ ധര്‍മ്മരാജ് റസാലത്തെ ഇ ഡി ചോദ്യം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടക്കുന്നത്.

Latest