National
കൊവിഡ് നിയന്ത്രണം ലംഘിച്ച് വളര്‍ത്ത് നായയുടെ ജന്‍മദിനാഘോഷം; മൂന്ന് പേര്‍ അറസ്റ്റില്‍
ആഘോഷത്തില്‍ പങ്കെടുത്ത ആരുംതന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
അഹമ്മദാബാദ് | കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിന പാര്‍ട്ടി നടത്തിയ രണ്ട് സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം.
കൃഷ്ണനഗര്‍ നിവാസികളായ ചിരാഗ് പട്ടേലും സഹോദരന്‍ ഉര്‍വീഷ് പട്ടേലുമാണ് തങ്ങളുടെ വളര്‍ത്തുനായ എബിയുടെ ജന്മദിനം വലിയ ആഘോഷമാക്കിയത്. ഒരു പ്രശസ്ത ഗായകന്റെ സംഗീത പരിപാടിയും ഉള്‍പ്പെടുത്തിയായിരുന്നു പാര്‍ട്ടി. എന്നാല്‍ ആഘോഷത്തില്‍ പങ്കെടുത്ത ആരുംതന്നെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.
സംഭവത്തിന്റെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റു വകുപ്പുകളും ചേര്‍ത്താണ് പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.





