Connect with us

Kerala

ബിഹാര്‍ തിരഞ്ഞെടുപ്പ്: പോളിങ്ങ് കുതിച്ചുയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരു മുന്നണികളും

മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ് വിജയ ശതമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ഇന്‍ഡ്യാ സഖ്യം

Published

|

Last Updated

പറ്റ്‌ന | ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ പോളിങ്ങ് കുതിച്ചുയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരു മുന്നണികളും. മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹമാണ് വിജയ ശതമാനത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ഇന്‍ഡ്യാ സഖ്യം ചൂണ്ടിക്കാട്ടുന്നു. നിതീഷിന് അനുകൂലമായ തരംഗമാണുണ്ടായതെന്നാണ് എന്‍ ഡി എയുടെ അവകാശം. 20 വര്‍ഷം മുന്‍പ് വോട്ടിംഗ് ശതമാനം ഉയര്‍ന്നപ്പോള്‍ നേട്ടം ഉണ്ടാക്കിയത് നിതീഷ് ആണെന്നും ചരിത്രം ആവര്‍ത്തിക്കുമെന്നതാണ് എന്‍ ഡി എയുടെ അവകാശം. രണ്ടാം ഘട്ട വോട്ടെടുപ്പ് 11 ന് നടക്കും. 121 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് സമാധാന പരമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. ലഖിസറായില്‍ വെച്ച് ജനക്കൂട്ടം ചാണകവും എറിഞ്ഞു.
അതിനിടെ, രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടുകൊള്ള ആരോപണം ഭരണകൂടത്തിനെതിരായ ശക്തമായ വികാരം ജനങ്ങളില്‍ ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

വോട്ട് കൊള്ളയിലെ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യ സഖ്യ പാര്‍ട്ടികളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയാണ്. വോട്ടര്‍ പട്ടികയില്‍ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉണ്ടായിരുന്ന ഗുനിയ എന്ന സ്ത്രീ 2022 ല്‍ മരണപെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

---- facebook comment plugin here -----