Connect with us

National

ബിഹാര്‍: തിരഞ്ഞെടുപ്പ് നടപടികള്‍ നവംബര്‍ 22നു മുമ്പ് പൂര്‍ത്തിയാക്കും

ബിഹാറില്‍ ഒരു പോളിങ് സ്റ്റേഷനില്‍ 1,200 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ബിഹാറിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍.

Published

|

Last Updated

പാട്‌ന | ബിഹാറില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ബിഹാറില്‍ എത്തിയതായിരുന്നു ഗ്യാനേഷ് കുമാര്‍.

രാജ്യത്ത് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌ക്കരണം (എസ് ഐ ആര്‍) കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ബിഹാറില്‍ ഒരു പോളിങ് സ്റ്റേഷനില്‍ 1,200 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ. ബൂത്ത് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ബിഹാറിലെ വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ കരടു വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക തയാറാക്കിയത്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുക്കിയ വോട്ടര്‍ പട്ടിക ഉപയോഗിക്കും. 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 2020ലെ തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായും 2015ലേത് അഞ്ച് ഘട്ടങ്ങളായുമായാണ് നടന്നത്. അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പു കമ്മിഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ല തിരിച്ചുള്ള വോട്ടര്‍ പട്ടിക പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉടന്‍ ലഭ്യമാക്കും.

 

Latest