Kerala
വന്‍ കൊള്ള; പാചക വാതകത്തിന് 25 രൂപ വര്‍ധിപ്പിച്ചു
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില 866.50 രൂപയിലെത്തി
കൊച്ചി | കൊവിഡ് മാഹമാരിയില്‍ ദുരിതം അനുഭവിക്കുന്ന ജനത്തിന് ഇരുട്ടടി നല്‍കി പാചകവാതകത്തിന്റേയും വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പഴോത്തെ വില 866.50 രൂപയിലെത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ 150 രൂപയോളമാണ് പാചക വാതകത്തിന് വര്‍ധിപ്പിച്ചത്. ദിനേന ഇന്ധന വില വര്‍ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കല്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ പാചക വാതക വിലയും കൂട്ടുന്നത്. എണ്ണക്കമ്പികള്‍ കൊള്ള തുടരുമ്പോള്‍ ഒന്ന് പ്രതികരിക്കുക പോലും ചെയ്യാത്ത ഭരണകൂടമാണ് രാജ്യത്തുള്ളതെന്നത് ജനത്തിന്റെ നിരാശേയറ്റുന്നതാണ്.
---- facebook comment plugin here -----


