Connect with us

local body election 2025

സ്ഥാനാർഥിക്കൊപ്പം സുഹൃത്തുക്കളെ നിരത്തി ഭീമൻ ഫ്ലക്സ് കൗതുകമായി

പ്രദേശത്തെ ശബീബിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ 60 പേരെ ഉൾപ്പെടുത്തിയാണ് ഫ്ലക്സ് സ്ഥാപിച്ചത്.

Published

|

Last Updated

കാളികാവ് | പഞ്ചായത്ത് 20ാം വാർഡായ പുളിയംകല്ല് വാർഡ് എൽ ഡി എഫ് സ്ഥാനാർഥി കെ പി ശബീബിന് വേണ്ടി ഇടതുപക്ഷ മുന്നണി പ്രവർത്തകർ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സ് ശ്രദ്ധയാകർഷിക്കുന്നു. പ്രദേശത്തെ ശബീബിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ 60 പേരെ ഉൾപ്പെടുത്തിയാണ് ഫ്ലക്സ് സ്ഥാപിച്ചത്.

തങ്ങളുടെ ചങ്ങാതിയായ സഖാവിന് വോട്ടഭ്യർഥിച്ച് പൂച്ചപ്പൊയിൽ അങ്ങാടിയിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. കൗതുകമുയർത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണമാണ് യുവാക്കൾ നടത്തിയിരിക്കുന്നത്. അലബാമ ഇന്റർനാഷനൽ സ്കൂളിലെ അധ്യാപകനും പൊതുപ്രവർത്തകനുമാണ്. മികച്ച ഫുട്‌ബോൾ കളിക്കാരനും റഫറിയും കൂടിയായ ശബീബ് തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

പാലിയേറ്റീവ് പ്രവർത്തകനും യൂത്ത് കോൺഗ്രസ്സ് നേതാവും അഞ്ചച്ചവിടി എൻ എസ് സി പ്രസിഡന്റ്കൂടിയായ എം ജിംഷാദാണ് എതിരാളി.

---- facebook comment plugin here -----

Latest