Connect with us

omicron varient

ഒമിക്രോണ്‍ വൈറസിന്റെ ഭീഷണിക്കെതിരെ ഉണര്‍ന്നിരിക്കണം: ലോകാരോഗ്യ സംഘടന

വാക്‌സിന്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മഹാമാരിയെ തുടച്ച് നീക്കാന്‍ കഴിയില്ലന്നും അസംബ്ലി അഭിപ്രായപ്പെട്ടു

Published

|

Last Updated

ജനീവ | ഒമിക്രോണ്‍ വൈറസിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങള്‍ ഉണര്‍ന്നിരിക്കണമെന്നും നിലവിലെ സാഹചര്യങ്ങള്‍ അപകടകരമാണെന്നും ലോകാരോഗ്യ അസംബ്ലിയുടെ പ്രത്യേക സമ്മേളനം മുന്നറിയിപ്പ് നല്‍കി.

ചരിത്രത്തില്‍ യുദ്ധങ്ങള്‍ പോലെ നിരവധി ബാധകള്‍ ഉണ്ടായിട്ടുണ്ട്. രോഗബാധകളും യുദ്ധങ്ങളും ആളുകളെ ഒരേപോലെ ആശ്ചര്യപ്പെടുത്തുകയാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ആരോഗ്യ പ്രതിസന്ധിയുടെ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിട്ടും ലോകം കൊറോണയില്‍ നിന്നും മുക്തി നേടിയിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ ആവിര്‍ഭാവം അപകടകരമാണെന്നും വാക്‌സിന്‍ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ മഹാമാരിയെ തുടച്ച് നീക്കാന്‍ കഴിയില്ലന്നും അസംബ്ലി അഭിപ്രായപ്പെട്ടു.

ഒമിക്രോണ്‍ വകഭേദത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയിലെയും ആഗോളതലത്തിലെയും ശാസ്ത്രജ്ഞര്‍ അടിയന്തിരമായി ഉത്തരം കണ്ടെത്താന്‍ പ്രവര്‍ത്തിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 8 ബില്യണ്‍ വാക്‌സിനുകളാണ് നല്‍കിയത. ഇത് ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷനാണെന്നും ഡബ്ല്യു എച്ച് ഓ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.