Connect with us

bengal municipal election

ബംഗാള്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; വന്‍ വിജയവുമായി തൃണമൂല്‍

ബി ജെ പിയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഇടതിന്റെ തിരിച്ചുവരവ്

Published

|

Last Updated

കൊല്‍ക്കത്ത |  പശ്ചിമ ബംഗാള്‍ മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐതിഹാസിക വിജയത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 108 മുനിസിപ്പാലിറ്റികളില്‍ 90ന് മുകളില്‍ മുനിസിപ്പാലിറ്റികളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ച് കഴിഞ്ഞു. ആകെ പോള്‍ ചെയ്ത വോട്ടില്‍ 70 ശതമാനത്തിലേറെയും തൃണമൂലിനാണ്. ഏഴ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല.

നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി ഒരു ഇടവേളക്ക് ശേഷം ഇടുതപക്ഷം പിടിച്ചു. ബംഗാള്‍ രാഷ്ട്രീയത്തിലെ പുതിയ പാര്‍ട്ടിയാ ഹംറോ പാര്‍ട്ടി ഡാര്‍ജിലിംഗ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. ബി ജെ പിക്കും കോണ്‍ഗ്രസിനും ഒരു മുനിസിപ്പാലിറ്റി പോലും നേടാന്‍ കഴിഞ്ഞില്ല.
പതിറ്റാണ്ടിന് ശേഷം ബംഗാള്‍ രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം തിരിച്ചുവരുന്നതിനുള്ള സൂചനയും മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നു. തൃണമൂലിന് ബദലെന്ന് പറഞ്ഞ് പ്രാചാരണം നടത്തിയ ബി ജെ പിയെ പിന്തള്ളി ഇടതുക്ഷം രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. എല്‍ ഡി എഫ് 12 ശതമാനം വോട്ട് നേടിയപ്പോള്‍ ബി ജെ പിക്ക് ഒമ്പത് ശതമാനം വോട്ടാണ് ലഭിച്ചത്.

പ്രതിപക്ഷ നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുവേന്ദു അധികാരിയുടെ തട്ടകമായ കാന്തി മുനിസിപ്പാലിറ്റി തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികളില്ല.

 

Latest