Connect with us

Kerala

ആറ്റിങ്ങല്‍ സ്വദേശി യുകെയിലെ തടാകത്തില്‍ മരിച്ചനിലയില്‍

ശനിയാഴ്ചയാണ് വിഷ്ണു തന്റെ  സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.

Published

|

Last Updated

ആറ്റിങ്ങല്‍ |  ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാന്‍ വൈല്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തന്റെ  സുഹൃത്തുക്കളുമായി പുറത്തേയ്ക്കു പോയത്.

ഞായറാഴ്ച വൈകിയിട്ടും തിരിച്ചു താമസ സ്ഥലത്ത് എത്താതിരുന്നതിനെ ത്തുടര്‍ന്നു കൂടെ താമസിക്കുന്നവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടൊപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിവരം വീട്ടില്‍ വിളിച്ചറിയിച്ചത്. ചൊവ്വാഴ്ച പോലീസ് സ്വാന്‍ തടാകത്തില്‍നിന്നു വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.