Kerala
സ്വർണവില ഉച്ചയോടെ വീണ്ടും കൂടി
ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്.
കൊച്ചി | രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ തിരികെ കയറി. ഗ്രാമിന് 125 രൂപ കൂടി വില 14,090 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വില 1,12,720 രൂപയാണ്. രാവിലെ ഗ്രാമിന് 190 രൂപ കുറഞ്ഞ് സ്വര്‍ണവില 13,965 രൂപയില്‍ എത്തിയിരുന്നു. പവന്റെ വില 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായിരുന്നു
ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളിൽ ഇറാൻ–യു.എസ്. സംഘർഷമാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. യുദ്ധം ഒഴിവാക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.







