sabrimala
കര്‍ശന നിയന്ത്രണങ്ങളോടെ ശബരിമല തീര്‍ഥാടനത്തിന് തുടക്കം
വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അവസരം

പത്തനംതിട്ട | ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം. ഇന്ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങി. വൃശ്ചികം ഒന്നിന് വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നടതുറന്നതോടെയാണ് ഇത്തവണത്തെ തീര്‍ഥാടനത്തിന് തുടക്കമായത്. കൊവിഡിന്റെ പശ്ചാത്തലത്തിലും കനത്ത മഴയുള്‍പ്പെടെ തുടരുന്ന സാഹചര്യത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഇത്തവണ നിലനില്‍ക്കുന്നത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ വൃശ്ചിക പുലരിയിലും കാര്യമായ തിരക്ക് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ചൊവ്വാഴ്ച മുതല്‍ ദര്‍ശനത്തിന് അവസരം. എന്നാല്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ.