Kerala
ക്യാന്‍സര്‍ ബാധിച്ച മകനുള്ള വീട് ബാങ്ക് ജപ്തി ചെയ്തു
പുറത്താക്കിയ കുടുംബത്തെ ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറ്റി

തിരുവനന്തപുരം | ബാങ്ക് വീട് ജപ്തി ചെയ്ത് പുറത്താക്കിയ കുടുംബത്തെ ഡി വൈ എഫ് ഐ, സി പി എം പ്രവര്‍ത്തകര്‍ പൂട്ട് തകര്‍ത്ത് അകത്ത് കയറ്റി.
വിതുര കൊപ്പം സ്വദേശി ഗ്ലാസ് കട നടത്തുന്ന സന്ദീപും കുടുംബവും താമസിക്കുന്ന വീടാണ് ജപ്തി ചെയ്തത്. സന്ദീപിന്റെ പത്ത് വയസുള്ള മകന്‍ ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതനാണ്. വീട് ജപ്തി ചെയ്തതോടെ മകനെ കിടത്താന്‍ പോലും സ്ഥലമില്ലാത്ത കുടുംബം പെരുവഴിയിലായിരുന്നു.
ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പ എടുത്തത്. അതിലേക്ക് കുറച്ച് അടച്ചിരുന്നു. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ ബിസിനസ് നഷ്ടത്തിലായി. മൂന്നു തവണ ബാങ്ക് അവധി നല്‍കിയെങ്കിലും പണം അടയ്ക്കാന്‍ കഴിഞ്ഞില്ല. അതിനിടയില്‍ മകന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ലോണ്‍ അടയ്ക്കാന്‍ കഴിയാതെയായി. അതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്തത്.