Connect with us

flight protest

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് ജാമ്യം

ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു

Published

|

Last Updated

കൊച്ചി |  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസുകര്‍ക്ക് ജാമ്യം. കസ്റ്റഡിയിലുള്ള ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും ഹൈക്കോടതി അനുവദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ 12നാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു സഹയാത്രക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധവുമായി മുഖ്യമന്ത്രിക്കടുത്തേക്ക് ഓടിയടുത്ത യൂത്ത്‌കോണ്‍ഗ്രസുകാരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തടയുകയായിരുന്നു.  സംഭവത്തില്‍ വലിയതുറ പോലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തിരുന്നത്.