Connect with us

Kerala

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്നു

Published

|

Last Updated

കൊച്ചി | ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ (63) അന്തരിച്ചു. ക്യാൻസർ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

കേരള ഹൈക്കോടതിയിൽ 12 വർഷം ജഡ്ജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ,  കൊൽക്കത്ത ഹൈക്കോടതി, ചണ്ഡിഗഡ്, തെലങ്കാന/ ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമായിരുന്നു. തെലങ്കാനക്ക് പ്രത്യേക ഹൈക്കോടതി രൂപീകരിച്ചപ്പോൾ ആദ്യ ചീഫ് ജസ്റ്റിസായി നിയമിതനായിരുന്നു.

1983ലാണ് അഭിഭാഷകനായി പ്രവർത്തനമാരംഭിക്കുന്നത്. 2004 ഒക്ടോബർ 14 ന് കേരള ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായി. രണ്ടു തവണ ആക്ടിംഗ് ചീഫ് ജസ്റ്റിസായി. കേരള ലീഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിലും മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളിലും ദേവസ്വം വിഷയങ്ങളിലും ശ്രദ്ധേയ ഇടപെടൽ നടത്തിയിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.