Uae
അബൂദബിയിൽ ഓട്ടോമാറ്റിക് സ്മാർട്ട് പാർക്കിംഗ് പേയ്മെന്റ് വരുന്നു
പൊതു പാർക്കിംഗ് സംവിധാനത്തിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിയന്ത്രണം വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സാധിക്കും.

അബൂദബി|അബൂദബിയിലെ പൊതു പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ക്യു മൊബിലിറ്റി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി എമിറേറ്റിലെ പലയിടത്തും എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ച് ഓട്ടോമാറ്റിക് പാർക്കിംഗ് പേയ്മെന്റ് സംവിധാനം നടപ്പിലാക്കും. കൂടാതെ, ഒക്യുപ്പെൻസി നിരക്കുകൾ സ്മാർട്ട് വാഹനങ്ങൾ ഉപയോഗിച്ച് നിരീക്ഷിക്കാനും ഉപയോക്താക്കൾക്ക് തത്സമയ വിവരങ്ങൾ നൽകാനും സംവിധാനം ഒരുക്കും. ഈ പദ്ധതിയുടെ പൈലറ്റ് ഘട്ടം 2025 ജൂലൈയിൽ ആരംഭിക്കും.
പൊതു പാർക്കിംഗ് സംവിധാനത്തിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിയന്ത്രണം വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും സാധിക്കും. പ്രവർത്തന ചെലവ് കുറക്കാനും പരിസ്ഥിതി സൗഹൃദ നടപടികൾ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനും എമിറേറ്റിലെ ജീവിത നിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.