ep jayarajan
ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തതിനെ വ്യക്തിഹത്യക്ക് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍
ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്

കണ്ണൂര്‍ | ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതിനെ തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് സി പി എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍.
ചികിത്സയില്‍ കഴിയുന്ന പാര്‍ട്ടി പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ പോയത്. ആശുപത്രിയില്‍ നിന്ന് മടങ്ങും വഴി, കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതില്‍ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിന്റെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്. ഇതിനെ മനപൂര്‍വ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അരമണിക്കൂര്‍ നേരത്തേക്കു പ്രാധാന്യമുള്ള വാര്‍ത്തയാണിതെന്നും ഇ പി പ്രതികരിച്ചു.
ഇ പി യുമായി വര്‍ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാര്‍ പ്രതികരിച്ചു. താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ ഉത്സവം ആയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാള്‍. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പിക്ക് വരാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആണ് പിന്നീട് കൊച്ചിയില്‍ എത്തിയപ്പോള്‍ വന്നത്. എം വി ഗോവിന്ദന്റെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു