Kerala
വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കണം: മുഖ്യമന്ത്രി
കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തമായ നാടാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മതനിരപേക്ഷതയും ഫെഡറിലസവുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം | സംസ്ഥാനമെങ്ങും സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാകയുയര്‍ത്തി. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തമായ നാടാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മതനിരപേക്ഷതയും ഫെഡറിലസവുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാകയുയര്‍ത്തി. എ കെ ജി സെന്ററില്‍ എസ് രാമചന്ദ്രന്‍ പിള്ളയും ഇന്ദിരാ ഭവനില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പതാകയുയര്‍ത്തി.