Alappuzha
ഭാര്യാ പിതാവിനെ ഹെൽമറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
ഭാര്യാപിതാവ് വെന്റിലേറ്ററിലാണ്.

ചെങ്ങന്നൂര്‍ | ഭാര്യാ പിതാവിനെ ഹെൽമറ്റ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആലാ വില്ലേജില്‍ പെണ്ണുക്കര വടക്ക് മുറിയില്‍ പറയകോട് വീട്ടില്‍ സുബിന്‍ എന്ന് വിളിക്കുന്ന കലേഷ് (21) ആണ് അറസ്റ്റിലായത്.
തിരുവോണ ദിനത്തില്‍ വൈകുന്നേരം 6.30ഓടെ നെടുവരംകോട് ഭാഗത്ത് റോഡില്‍ നിൽക്കുകയായിരുന്ന കലേഷിന്റെ ഭാര്യാ പിതാവ് സന്തോഷിനെ (49) ഹെല്‍മറ്റ് ഉപയോഗിച്ച് തലക്കടിച്ച് മാരമകമായി പരുക്കേൽപ്പിക്കുകയായിരുന്നു. ഭാര്യാപിതാവ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
രക്ഷപ്പെട്ട പ്രതിയെ ചെങ്ങന്നൂര്‍ ഡി വൈ എസ് പി. ബിനുകുമാറിന്റെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ എ സി, സബ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് വി എസ്, സിവില്‍ പോലീസ് ഓഫീസർമാരായ അനീസ്, കണ്ണന്‍, ജുബിന്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പൂമല ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്തത്.