Connect with us

dog attack

തെരുവ് നായ്ക്കളുടെ ആക്രമണം;അമ്മയുടെ അരികില്‍ കിടന്ന കുഞ്ഞ് മരിച്ചു

വാര്‍ഡിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ സിരോഹി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയുടെ അരികില്‍ ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കൊലപ്പെടുത്തി.  വാര്‍ഡിന് പുറത്താണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയിലെ ടിബി വാര്‍ഡിനുള്ളില്‍ രണ്ട് നായ്ക്കള്‍ കയറിയതും അവയിലൊന്ന് കൈക്കുഞ്ഞുമായി മടങ്ങിയതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ പിതാവ് മഹേന്ദ്ര മീണയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കോട്വാലി എസ്എച്ച്ഒ സീതാറാം പറഞ്ഞു. മൂന്ന് കുട്ടികളോടൊപ്പം രോഗിയെ പരിചരിച്ച കുട്ടിയുടെ അമ്മ രേഖ ഉറങ്ങിപ്പോയതായും അദ്ദേഹം പറഞ്ഞു.

സംഭവസമയത്ത് ആശുപത്രി ജീവനക്കാര്‍ വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് പോസ്റ്റ്മോര്‍ട്ടം നടത്തി. കൂടുതല്‍ അന്വേഷണത്തിന് ശേഷം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് എസ്എച്ച്ഒ അറിയിച്ചു.

 

 

Latest