International
കോംഗോയിൽ ചർച്ചിന് നേരെ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു
കിഴക്കൻ കോംഗോയിലെ കോമാണ്ടയിലുള്ള ഒരു കത്തോലിക്കാ ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

കോമാണ്ട | കിഴക്കൻ കോംഗോയിൽ ഒരു ചർച്ചിന് നേരെ നേരെ ഐ എസ് പിന്തുണയുള്ള വിമതസംഘം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 21 പേർ കൊല്ലപ്പെട്ടു. ഓൾഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) അംഗങ്ങളാണ് പുലർച്ചെ ഒരു മണിയോടെ ആക്രമണം നടത്തിയതെന്ന് അസോസിയേറ്റ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കിഴക്കൻ കോംഗോയിലെ കോമാണ്ടയിലുള്ള ഒരു കത്തോലിക്കാ ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. ചർച്ചിന്റെ പരിസരത്ത് വെച്ച് 21-ൽ അധികം പേരെ ഭീകരരർ വെടിവെച്ചു കൊല്ലുയായിരുന്നു. നിരവധി വീടുകളും കടകളും കത്തിക്കുകയും ചെയ്തു.
മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തതായും നിരവധി വീടുകൾ കത്തിച്ചാമ്പലായെന്നും കോമാണ്ടയിലെ സിവിൽ സൊസൈറ്റി കോർഡിനേറ്റർ ഡിയുഡോൺ ഡുറാന്താബോ പറഞ്ഞു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
എ ഡി എഫ് ഒരു ഉഗാണ്ടൻ വിമതഗ്രൂപ്പാണ്. ഇത് പടിഞ്ഞാറൻ ഉഗാണ്ടയിലും കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) സജീവമാണ്. ഈ ഗ്രൂപ്പിന് ഐസിസുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.