Connect with us

k rail

മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ വീണ്ടും പിഴുതുമാറ്റി

എട്ട് കല്ലുകള്‍ പിഴുത് കൂട്ടിയിട്ട് റീത്ത്‌വെച്ചു

Published

|

Last Updated

കണ്ണൂര്‍ |  മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ വീണ്ടും പിഴുതുമാറ്റി. എട്ട് കല്ലുകള്‍ പിഴുത് റോഡില്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് കണ്ടെത്തിയത്. നേരത്തെ രണ്ടു തവണ ഇവിടെ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സംഭവത്തില്‍ പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച കെ റെയിലിന്റെ അതിരടയാളക്കല്ല് പിഴുതുമാറ്റുമെന്ന് കെസുധാകരന്‍ പ്രഖ്യാപിച്ച അന്ന് രാത്രിതന്നെയാണ് മാടായിപ്പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റപ്പെട്ടത്. പിഴുതുമാറ്റിയ കല്ലിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചെറുകുന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെ പഴയങ്ങാടി പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു.

 

 

Latest