International
ഹര്‍ദീപ് സിംഗ് വധം; ഇന്ത്യക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി അമേരിക്ക
വിവരങ്ങള്‍ കൈമാറിയതായി കാനഡയിലെ യു എസ് അംബാസഡര്‍ ഡേവിഡ് കോഹന്‍.

ഒട്ടാവ | ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായി അമേരിക്ക. ഇന്ത്യന്‍ സര്‍ക്കാറും നിജ്ജാര്‍ വധവുമായി ബന്ധമുണ്ടെന്ന് കാനഡയിലെ യു എസ് അംബാസഡര്‍ ഡേവിഡ് കോഹന്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായി കാനഡയിലെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോഹന്‍ വെളിപ്പെടുത്തി.
ഫൈവ് ഐസിലെ രഹസ്യാന്വേഷണ സംഘമാണ് തെളിവുകള്‍ കൈമാറിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം.
---- facebook comment plugin here -----