National
ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു
ആന ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.

ഭോപ്പാല്‍| ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ് ആന ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേയ്‌ക്കെത്തിയത്. നിലമ്പൂരിലാണ് വത്സലയുടെ ജനനം. ആദ്യ കാലങ്ങളില്‍ തടി പിടിക്കാനാണ് ഉപയോഗിച്ചിരുന്നത്.
പന്നയിലെ ഏറ്റവും പ്രായം കൂടിയ ആനയാണ് വനം ജീവനക്കാരുടേയും വന്യജീവി സ്നേഹികളുടേയും ഇടയില്‍ ‘ഡാഡി മാ’ എന്നും ‘നാനി മാ’ എന്നും വിളിപ്പേരുണ്ടായിരുന്ന വത്സല. വത്സലയ്ക്ക് 100ന് മുകളില്‍ പ്രായമുണ്ടായിരുന്നു. 1971ല്‍ മധ്യപ്രദേശിലെ ഹോഷംഗാബാദിലേയ്ക്ക് കൊണ്ടു വരികയും പിന്നീട് 1993ല്‍ പന്ന ടൈഗര്‍ റിസര്‍വിലേയ്ക്ക് മാറ്റുകയുമായിരുന്നു.