Connect with us

Kerala

ആശാ പ്രവര്‍ത്തകരുടെ സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

ഫെബ്രുവരി 10നാണ് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്

Published

|

Last Updated

തിരുവനന്തപുരം| ഓണറേറിയം വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശമാരുടെ തീരുമാനം. ആശമാരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന്. ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രാപ്പകല്‍ സമര യാത്ര ഇതിനോടകം പൂര്‍ത്തിയായി. ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

Latest