wild elephant attack
കാട്ടാന ആക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു
ഗുവാഹത്തിയിലെ നരേംഗി കന്റോണ്‍മെന്റ് ഏരിയയിലാണ് സംഭവം

ഗുവാഹത്തി | കാട്ടാനയുടെ ആക്രമണത്തില്‍ സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുവാഹത്തിയിലെ നരേംഗി കന്റോണ്‍മെന്റ് ഏരിയയിലാണ് സംഭവം. ഖംലിയന്‍ കാപ് എന്ന സൈനിക ഉദ്യോഗസ്ഥനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
സൈനികനെ ബസിസ്ത ഏരിയയിലെ ബേസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് പിന്നാലെ കന്റോണ്‍മെന്റിനുള്ളില്‍, പ്രത്യേകിച്ച് തിമയ്യ, മനേക്ഷാ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് നരേംഗിലെ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
ഇവിടെ കൊമ്പന്മാര്‍ പതിവായി സഞ്ചരിക്കുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്ന സ്ഥലമാണ്. എന്നാല്‍ ആക്രമണത്തിൽ ഒരാൾ മരിക്കുന്നത് ഇതാദ്യമാണ്.
---- facebook comment plugin here -----