Connect with us

Kerala

തൃശൂരില്‍ ഹോണടിച്ചതിനെ ചൊല്ലി തര്‍ക്കം; പിതാവിനും മകനും അടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു

ആക്രമിച്ച കൃഷ്ണ കിഷോര്‍ തമിഴ്നാട്ടിലേയ്ക്കു കടന്നതായാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ പേരാമംഗലത്ത് ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവിനും മകനും അടക്കം മൂന്നുപേര്‍ക്ക് കുത്തേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ പിതാവിനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റ് പരുക്കേറ്റത്.

ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമിച്ചയാള്‍ മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ്. രണ്ടു ബൈക്കുകളിലായി പിതാവും മകനും സുഹൃത്തും ബാഡ്മിന്റണ്‍ കളിച്ചു മടങ്ങുകയായിരുന്നു. ബൈക്കിലാണ് ആക്രമിയും എത്തിയത്. അഭിനവ് ഹോണടിച്ചതില്‍ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി തര്‍ക്കമായി. തുടര്‍ന്ന് അക്രമി ബിനീഷ്, അഭിനവ്, അഭിജിത്ത് എന്നിവരെ  ആക്രമിക്കുകയായിരുന്നു. ഇവരെ ആക്രമിച്ച കൃഷ്ണ കിഷോര്‍ തമിഴ് നാട്ടിലേയ്ക്കു കടന്നതായാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

 

Latest