Connect with us

manuscript

അറബി മാനുസ്ക്രിപ്റ്റ് പരിവർത്തന ശില്പശാല സമാപിച്ചു

അലക്‌സാൻഡ്രിയ ലൈബ്രറിയിലെ സീനിയർ റിസർച്ചർ ഡോ.അഹ്‌മദ്‌ അത്വിയ്യ ശില്പശാലക്ക് നേതൃത്വം നൽകി.

Published

|

Last Updated

കോഴിക്കോട് | പൗരാണിക അറബിക് കൈയെഴുത്ത് ഗ്രന്ഥങ്ങൾ ആധുനിക ലിപിയിലേക്ക് പരിവർത്തിപ്പിക്കുന്നതിൽ പരിശീലനം നൽകിയ ശില്പശാല മർകസിൽ സമാപിച്ചു. അലക്‌സാൻഡ്രിയ ലൈബ്രറിയിലെ സീനിയർ റിസർച്ചർ ഡോ.അഹ്‌മദ്‌ അത്വിയ്യ ശില്പശാലക്ക് നേതൃത്വം നൽകി. ഒരാഴ്ച നീണ്ടുനിന്ന പരിശീലനത്തിൽ വിവിധ മർകസ് സ്ഥാപനങ്ങളിലെ 75 വിദ്യാർഥികൾ പങ്കെടുത്തു.

അറബിക് പരിവർത്തനം ആമുഖം, രീതിശാസ്ത്രം, കൈയെഴുത്ത് പ്രതികളിലെ ഫോണ്ടുകൾ, പരിവർത്തനവും മുൻകാല പണ്ഡിതരും തുടങ്ങിയ എട്ട് വിഷയങ്ങളിലായിരുന്നു ശില്പശാല. പൗരാണിക ഗ്രന്ഥങ്ങൾ പരിവർത്തനം ചെയ്യാനും അറബിക് ലിപികളെ അടുത്ത് പരിചയപ്പെടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.

ഈ പരിശീലനം ഉപയോഗപ്പെടുത്തി കേരളത്തിലെ പണ്ഡിതർ രചിച്ച പൗരാണിക ഗ്രന്ഥങ്ങളും അറബി മലയാളം കൈയെഴുത്ത് രചനകളും ആധുനിക ലിപിയിലേക്ക് പരിവർത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ.